Police landed in trouble after a photograph of an accused with police cap got circulated in social media.
ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് തൊപ്പി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിത്രം സഹിതം ബിജെപി ജില്ലാ നേതൃത്വം എസ്പിക്ക് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സിഐ നിര്‍മല്‍ ബോസ് പറഞ്ഞു. ഞായറാഴ്ച കുമരകത്ത് ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.